പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ 17 ൽ 16 വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ചെയർപേഴ്‌സണായി സുനിഷ സുഗതനെയും വൈസ് ചെയർപേഴ്‌സണായി സിന്ധു വിൻസന്റിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. സി.പി.എം വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് സുനിഷ സുഗതൻ. ബിൻഷ, രജിനി ഷാജി, മിനിമോൾ, രതി സുരേഷ്, മനീഷ, ജിനി മനോജ്, ബിന്ദു ഉണ്ണിക്കൃഷ്ണൻ, ഷൈനി സണ്ണി, അശ്വനി രാഗിൽ, ജോഷ്മ, അജിത സൂര്യൻ, എ.കെ. ഗീത, ലത വിജയൻ, ഷഹീന കരീം, ഷീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ.