തിരുവില്വാമല: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ലക്ഷാർച്ചന, ഏകാദശി മഹോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജയരാജ് വാര്യർ മുഖ്യാതിഥിയായി. ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, അസിസ്റ്റന്റ് കമ്മിഷണർ പി. ബിന്ദു, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ മനോജ്. കെ. നായർ, ദേവസ്വം മാനേജർ മനോജ്. കെ.നായർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ. ജയപ്രകാശ്കുമാർ, രഘുനന്ദനൻ നായർ, എം.ബി. ദിവാകരൻ, ടി.എൻ. രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.