palamകോട്ടപ്പുറം പാലത്തിൽ വഴി വിളക്കുകൾ പ്രകാശിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കോട്ടപ്പുറം പാലത്തിൽ വഴി വിളക്കുകൾ പ്രകാശിച്ചു. പാലത്തിലെ ലൈറ്റ് കാലുകളിൽ വെളിച്ചം നൽകാതെ പരസ്യ ബോർഡുകൾ മാത്രം സ്ഥാപിച്ചുവരുന്ന കരാറുകാരന്റെ നടപടിയിൽ മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാലത്തിൽ കരാറുകാരൻ ഇന്നലെ ലൈറ്റുകൾ സ്ഥാപിച്ചത്. വഴിവിളക്കുകൾ തെളിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോണി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറിമാരായ ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപതി, കെ.കെ. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.