പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിന്റെ കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ 15 വാർഡിലും എൽ.ഡി.എഫ് അംഗങ്ങൾക്ക് ജയം. ചെയർപേഴ്‌സണായി പേനകം നാലാം വാർഡിലെ രജനി സജീവനെയും വൈസ് ചെയർപേഴ്‌സണായി പൂഞ്ചിറ 12-ാം വാർഡിലെ സജിത ജയശങ്കറെയും തിരഞ്ഞെടുത്തു. സി.പി.എം പേനകം ബ്രാഞ്ച് അംഗമാണ് രജനി സജീവൻ. സിനി വേണുപ്രസാദ്, പ്രസീദ സുധീർ, ആബിത സതീശൻ, ഷാനി കൃഷ്ണകുമാർ, പ്രേമചന്ദ്രൻ, സീമ ഉണ്ണിക്കൃഷ്ണൻ, രോജിനി രാഘവൻ, പ്രവിഷ മിഥുൻ, രാധിക പ്രതീപ്, ശോഭന ശങ്കരൻ, രമ്യ സുധാകരൻ, ജിഷ ബൈജു, ഇന്ദു ജനീഷ് എന്നിവരാണ് മറ്റ് സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ.