subi
സുബി ഷാജി

ചാലക്കുടി: നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സണായി സുബി ഷാജി തിരഞ്ഞെടുക്കപ്പെട്ടു. ജേമോൾ ബാബുവാണ് വൈസ് ചെയർപേഴ്‌സൺ. ഇരുവരും കോൺഗ്രസിനെ അനൂകൂലിക്കുന്നവരാണ്. 22 വാർഡുകളാണ് യു.ഡി.എഫിനൊപ്പം നിന്നത്. 14 എ.ഡി.എസ് ഭാരവാഹികൾ എൽ.ഡി.എഫിനേയും അനുകൂലിച്ചു. ഇതോടെ നഗരസഭയിൽ എൽ.ഡി.എഫിന് മാരകമായ പ്രഹരം കൂടി ഏറ്റിരിക്കുകയാണ്. കാൽനൂറ്റാണ്ടിന് ശേഷം ഇതാദ്യമായി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസിൽ എൽ.ഡി.എഫിന് ആധിപത്യം നഷ്ടപ്പെട്ടു. വിജയിച്ച ഭരണ സമിതി അംഗങ്ങൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭ ഓഫീസിൽ ചെയർമാൻ വി.ഒ. പൈലപ്പന്റെ നേതൃത്വത്തിൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി.