ഗുരുവായൂർ: നഗരസഭയിലെ രണ്ട് കുടുംബശ്രീ സി.ഡി.എസുകളും ഇടതുപക്ഷത്തിന്. ഗുരുവായൂർ ടൗൺ മേഖലയും തൈക്കാട് മേഖലയും ഉൾപ്പെടുന്ന ഗുരുവായൂർ ഒന്നിന്റെ ചെയർപേഴ്‌സനായി അമ്പിളി ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. 10 വർഷത്തിന് ശേഷമാണ് ഈ മേഖലയിൽ ചെയർപേഴ്‌സൺ സ്ഥാനം ഇടതുപക്ഷത്തിന് ലഭിക്കുന്നത്. പൂക്കോട് പ്രദേശം ഉൾക്കൊള്ളുന്ന ഗുരുവായൂർ രണ്ടിന്റെ ചെയർപേഴ്‌സണായി മോളി ജോയിയെ തിരഞ്ഞെടുത്തു. ഇവിടെ ചെയർപേഴ്‌സൺ സ്ഥാനം ഇടതുപക്ഷം നിലനിറുത്തുകയായിരുന്നു.