ചാത്തൻചിറ ഡാമിൽ നടക്കുന്ന നീന്തൽ പരിശീലന ക്യാമ്പിൽ സംവിധായകൻ റഷീദ് പാറയ്ക്കൽ ക്ലാസെടുക്കുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബിന്റെയും മാക്‌സ് കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന നീന്തൽ പരിശീലന ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഷോർട്ട് ഫിലിം നിർമ്മിക്കുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അറിയിച്ചു. ഇതിനായി നീന്തൽ പരിശീലിക്കുന്ന കുട്ടികൾക്ക് സിനിമാ സംവിധായകനും ഷോർട്ട് ഫിലിം ജേതാവുമായ റഷീദ് പാറയ്ക്കൽ ക്ലാസെടുത്തു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ളതാണ് ഷോർട്ട് ഫിലിം. കഥ, തിരക്കഥ രചനാ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കാഷ് അവാർഡ് നൽകും. നീന്തൽ പരിശീലനം 26 ന് സമാപിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യും.