വടക്കാഞ്ചേരി: വടക്കാഞ്ചേരി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ വർഷങ്ങൾക്ക് മുമ്പ് മുറിച്ചിട്ട പ്ലാവ് മരങ്ങൾ ചിതലെടുത്ത് നശിക്കുന്നു. മരം ലേലം ചെയ്ത് വിൽക്കാതെ കിടക്കുന്ന സംഭവം വിവാദമായതോടെ റവന്യുവകുപ്പ് മരം വിൽക്കാൻ തീരുമാനിച്ചു. വനംവകുപ്പ് വിലയും നിശ്ചയിച്ചു. എന്നാൽ വനംവകുപ്പ് ഇട്ട വില ഏറെ കൂടുതലായതിനാൽ ലേലം കൈകൊള്ളാൻ ആരും എത്തിയില്ല. ഇപ്പോൾ ചിതലെടുത്തും ദ്രവിച്ചും ഉരുപ്പടികൾ നശിച്ചുകൊണ്ടിരിക്കയാണ്. വിറകിന് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാന്ന് മരത്തടികൾ. സ്ഥലം മുടക്കി കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി താലൂക്ക് സഭയിൽ വിഷയം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിയുണ്ട്.