അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രംവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആനയൂട്ടിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ പങ്കെടുക്കുന്നു.
ചാലക്കുടി: അന്നനാട് വേലുപ്പിള്ളി ക്ഷേത്രോത്സവത്തിൽ ആനയൂട്ടിന്് പള്ളി വികാരി. അന്നനാട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിലാണ് ക്ഷേത്രപറമ്പിലെത്തി ആനയൂട്ട് നടത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉത്സവമായതിനാൽ ഇക്കുറി മൂന്നാനകൾ മാത്രമായിരുന്നു ചടങ്ങിന്. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എം. മോഹനൻ, സെക്രട്ടറി ഐ.കെ. ഗോവിന്ദ്, സെക്രട്ടറി രാമചന്ദ്രൻ നായർ എന്നിവർ ചേർന്ന്്് വികാരിയച്ചനെ സ്വീകരിച്ചു. മുൻവർഷങ്ങളിൽ ആന എഴുന്നിള്ളിപ്പിനിടെ പള്ളിയുടെ മുൻഭാഗത്ത് വച്ച് വികാരിയുടെ നേതൃത്വത്തിൽ പള്ളി കമ്മിറ്റിക്കാർ ആനകൾക്ക് തീറ്റയും നൽകാറുണ്ട്. ക്ഷേത്രത്തിൽ ശീവേലിയും എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി നടന്നു. വെടിക്കെട്ടുമുണ്ടായി.