പാവറട്ടി: തോളൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം. 13 വാർഡുകളിലെ 10 വാർഡുകളിലും എൽ.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചത്. സി.ഡി.എസ് ചെയർപേഴ്‌സണായി നളിനി ചന്ദ്രനെ തിരഞ്ഞെടുത്തു. ജയശ്രീ സുരേഷാണ് വൈസ് ചെയർപേഴ്‌സൺ. ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ ജോയ്‌സി, രാധാ രവീന്ദ്രൻ, ഷീലാ പ്രകാശൻ, മോളി, മഞ്ജു, അനില തിലകൻ, ധന്യ, നളിനി, സതി ദാസ്, ഓമന ബാലൻ എന്നിവരാണ്. തോളൂർ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്.