aana

കാളിയാ റോഡ് ചന്ദനക്കുടം നേർച്ച ആഘോഷം പങ്ങാരപ്പിള്ളി സെന്ററിൽ.

ചേലക്കര: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കളിയാറോഡ് പള്ളി ജാറത്തിലേയ്ക്ക് ആഘോഷത്തോടെയുള്ള ഘോഷയാത്രയും ആൾക്കൂട്ടവും ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് ഒഴിവാക്കേണ്ടി വന്നപ്പോൾ നാട്ടിൻപുറങ്ങളിൽ ആഘോഷം തകർത്ത് വിവിധ നേർച്ച കമ്മറ്റികൾ. നേർച്ച ആഘോഷം അടിപൊളിയാക്കുവാൻ നേരത്തേ തന്നെ ആനയും ബാൻഡ് സെറ്റും ദഫ് മുട്ടുമെല്ലാം പല നേർച്ച കമ്മിറ്റികളും ബുക്ക് ചെയ്തിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളിയിൽ കൂട്ടമായി എത്തുന്നത് വിലയ്ക്കുകയും പ്രാദേശിക തലങ്ങളിൽ ആഘോഷം നടത്തുന്നതിന് തടസമില്ലാതിരുന്നു. അതിനാൽ പല കമ്മിറ്റികൾക്കും തട്ടകത്ത് തന്നെ നേർച്ച ആഘോഷം അടിപൊളിയാക്കുവാൻ കഴിഞ്ഞു. കമ്മിറ്റി ഭാരവാഹികൾ പള്ളി ജാറത്തിൽ എത്തി നേർച്ച സമർപ്പിക്കുകയും ചെയ്തു. ചെറുതും വലുതുമായ നൂറുകണക്കിന് നേർച്ചകളാണ് ഗജവീരൻമാരുടേയും താളമേളങ്ങളുടേയും ഗാനത്തിന്റേയും ദഫ്മുട്ടിന്റേയും അകമ്പടിയോടെ പള്ളി ജാറത്തിലെത്തി നേർച്ച സമർപ്പിക്കാറ്. ഇത്തവണ പതിനഞ്ച് നേർച്ച കമ്മിറ്റികൾ ആനകളെ അണിനിരത്തിയെങ്കിലും ഒരു ആനയെപോലും പള്ളി അങ്കണത്തിലേക്ക് കൊണ്ടുപോകാൻ അനുമതി ലഭിച്ചിരുന്നില്ല.