 
വെള്ളാങ്ങല്ലൂർ: പട്ടികജാതി ശ്മശാനം കൈയ്യേറി മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് പൂമംഗലം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. ആചാര അനുഷ്ഠാനങ്ങളോടെ അടക്കം ചെയ്ത മണ്ണിൽ ടാറിംഗ് സാമഗ്രികൾ കയറ്റിയ പ്രവൃത്തിക്ക് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. ശ്മശാനം പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മീന അനിൽകുമാർ അദ്ധ്യക്ഷയായി. മണ്ഡലം ജനറൽ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, സുനിൽ പട്ടിലപ്പുറം, സിബി കുന്നുമ്മക്കര, പ്രകാശൻ കോമ്പുരുപറമ്പിൽ, ദിനിൽകുമാർ, ബിജോയ് എന്നിവർ പ്രസംഗിച്ചു.