class

ചാലക്കുടി ശ്രീനാരാണ അഭേദ ചിന്താ പ്രചാരവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ ടി.സി. രാജൻ പ്രഭാഷണം നടത്തുന്നു.

ചാലക്കുടി: ശ്രീനാരായണ അഭേദചിന്താ പ്രചാര വേദിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ദർശനത്തെക്കുറിച്ച് പഠനചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. ദിനംപ്രതി പെരുകുന്ന സാമൂഹിക അസ്വസ്ഥതകൾക്കും ആകുലതകൾക്കും ഗുരുദേവ ധർമ്മം നൽകുന്ന പരിഹാരങ്ങൾ എന്ന വിഷയത്തിൽ ടി.സി. രാജൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.വി. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. ബാബു, സി.സി. സുധാകരൻ, എ.എം. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.