ചാലക്കുടി: എ.ഡി.ബി ബ്രാഞ്ചിലെ ക്രെഡിറ്റ് കാർഡ് തട്ടിപ്പും മറ്റ് അഴിമതികളും സി.ബി.ഐ അന്വേഷിക്കണമെന്ന് എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിലെ ഇടപാടുകരെ വഞ്ചിക്കുകയും ദല്ലാളുമാരുമായി ഒത്തൊരുപ്പിച്ച് ബാങ്ക് ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്. നിർബന്ധപൂർവം ക്രെഡിറ്റ് കാർഡ് നൽകി തട്ടിപ്പ് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം തട്ടിപ്പിന് ഇരയായവരുടെ യോഗം മാർച്ച് 30ന് ചാലക്കുടിയിൽ ചേരും. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡയറക്ടർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ്. വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസപ്പൽ ചെയർമാൻ ജോസ് പൈനാടത്ത്, ഡേവീസ് താക്കോൽക്കാരൻ, കൊച്ചുപോളി കുറ്റിച്ചാക്കു, എ.എൽ. കൊച്ചപ്പൻ, സി.എ. തോമസ്, ജനതാ പൗലോസ്, ജോയ് മേലേടൻ, പി.കെ. കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.