ഇരിങ്ങാലക്കുട: ആൽഫ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് കൊരുമ്പുശേരിയിലുള്ള കെട്ടിടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. പ്രൊഫ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആൽഫ പ്രസിഡന്റ് വി.ജെ. തോംസൺ അദ്ധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി, എൻ.വി. രാധ, ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, സെക്രട്ടറി എൽസമ്മ ജോൺസൻ, വേണുഗോപാൽ കാക്കര, കെ. സതീഷ്, പട്രോൺ സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഡോ. നീതു ജോസ്, പി.ആർ.ഒ താഹിറ മുജീബ് എന്നിവർ വാക്‌സിനേഷന് നേതൃത്വം നൽകി. ഒ.എസ്. വർഗീസ് നന്ദി പറഞ്ഞു.
ആൽഫ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് കൊരുമ്പുശേരിയിലുള്ള കെട്ടിടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. പ്രൊഫ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.