കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാൻ നടപടിയെടുക്കാത്ത നഗരസഭ, എൻ.എച്ച് അധികൃതരുടെ അനാസ്ഥക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സായാഹ്നമൊരുക്കിയാണ് സമരം സംഘടിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.എം. മൊഹിയുദ്ദീൻ, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്ട്, പി.യു. സുരേഷ് കുമാർ, നിഷാഫ് കുര്യാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.