മണ്ണുത്തി: സാധാരണക്കാർക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെട്ടു വരുന്ന പാരമ്പര്യമാണ് സി.പി.ഐക്ക് ഉള്ളതെന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ. രാജൻ. ഒല്ലൂർ മണ്ഡലത്തിലെ സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മണ്ണുത്തി സെന്റർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോഴും പൊതുജനം പല സംഭവങ്ങളിലും ഉറ്റുനോക്കുന്നത് സി.പി.ഐ നിലപാടിനെ കുറിച്ചാണെന്നും പാർട്ടിയുടെ സ്ഥാനമാണിത് കാണിക്കുന്നതെന്നും രാജൻ പറഞ്ഞു.
ബ്രാഞ്ചിലെ മുതിർന്ന അംഗം പി.ഡി. അന്തോണി പതാക ഉയർത്തി. സെക്രട്ടേറിയറ്റ് എം.കെ. ഗോപാലകൃഷ്ണൻ, എൽ.സി സെക്രട്ടറി കെ.വി. സുകുമാരൻ, റഫീക്ക് അറയ്ക്കൽ എന്നിവർ സംസാരിച്ചു. സജി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ.കെ. തങ്കപ്പൻ രക്തസാക്ഷിത്വ പ്രമേയവും എം.യു. നിഖിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ചിന്റെ സെക്രട്ടറിയായി പി.എം. ലൈജുവിനെ തിരഞ്ഞെടുത്തു.