pm-sunitha
പി.എം. സുനിത

തൃശൂർ: പ്രിയദർശിനി മാസികയുടെ പതിനെട്ടാം വാർഷികത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മഹാകവി ജി. ശങ്കരകുറുപ്പ് കവിതാ പുരസ്‌കാരത്തിന് പി.എം. സുനിത അർഹയായി. സുനിതയുടെ കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങൾ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി 27ന് രാവിലെ പത്തിന് തിരുനാവായ എം.എം.ടി ഹാളിൽ നടക്കുന്ന പ്രിയദർശനി മാസിക പതിനെട്ടാം വാർഷിക ആഘോഷ ചടങ്ങിൽ മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പുരസ്‌കാര സമർപ്പണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി, ആര്യാടൻ ഷൗക്കത്ത് പ്രശസ്തിപത്രം സമർപ്പിക്കും. പുത്തൂർ സ്വദേശിനിയായ സുനിത ഷൊർണ്ണൂർ ടെക്നിക്കൽ ഹയർ സെക്കൻഡ‌റി സ്‌കൂൾ അദ്ധ്യാപികയാണ്.