കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 23ന് കൊടികയറും. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ആഘോഷം മാർച്ച് മൂന്നിന് സമാപിക്കും. ഒന്നാം ദിവസം വൈകിട്ട് ആനയോട്ടത്തോടെയാണ് ആഘോഷം ആരംഭിക്കുക. പിന്നീട് വിളക്ക്‌വയ്പ്, ദീപാരാധന, സോപാന സംഗീതം, കൊടികയറ്റം, കൊടിപ്പുറത്ത് വിളക്ക്, ഏഴാം ദിവസമായ ശിവരാത്രി നാളിൽ രാവിലെ എഴുന്നള്ളിപ്പ്, ആനയൂട്ട്, ഉത്സവബലി, അരാകുളം പ്രദക്ഷിണം, ഭക്തി ഗാനേമേള, നൃത്തനൃത്ത്യങ്ങൾ, എട്ടാം ദിവസം ആറാട്ട്, ഒമ്പതാം ദിവസം താലപ്പൊലി, വൈകിട്ട് ഭഗവതിയുടെ തിരിച്ചെഴുന്നള്ളത്ത്, കുറത്തിയാട്ടവും ഓട്ടൽ തുള്ളലും എന്നിവയുണ്ടാകും.