തൃശൂർ: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുമായി നിരന്തരമായി ഏറ്റുമുട്ടുന്ന ഗവർണർ കേരളത്തിന്റെ ജനവികാരം മാനിക്കാൻ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇക്ബാൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം തടയാനുള്ള ശാശ്വത പരിഹാര നടപടികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നാവശ്യപ്പെട്ട് കേരള കർഷക യുണിയൻ (എം)ന്റെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫിസിലേക്ക് 22 ന് രാവിലെ 10.30 ന് മാർച്ച് നടത്തും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ചെയർമാനായി നിയമിക്കപ്പെട്ട അഡ്വ. മുഹമ്മദ് ഇക്ബാലിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. ബേബി മാത്യു കാവുങ്കൽ, ഡെന്നീസ്.കെ. ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി, ജില്ലാ നേതാക്കളായ ടി.കെ. വർഗീസ്, കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് മുതുക്കാട്ടിൽ, അഡ്വ.റോയ് ജോർജ്, ജോർജ് താഴെക്കാടൻ, അഡ്വ. പി.ഐ. മാത്യു, കെ.ജെ. ജെയിംസ്, പി.കെ. രവി, ബിജു ആന്റണി, വർഗീസ് നീലങ്കാവിൽ, വി.എം. മാണി, അജ്മൽ ബാബു. ജെറീഷ് പെരിഞ്ചേരി, കെ.സി. ലൂവീസ്, പ്രഭാകരൻ ചാണാശ്ശേരി, ഹിറ്റ്‌ലസ് ചാക്കുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.