 
അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആഗ്‌നിമിയയുടെ വീട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു സന്ദർശിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു.
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പാർട്ടി ചെയർമാൻ ജോസ് കെ. മാണി എന്നിവർ കുട്ടിയുടെ മാതാപിതാക്കളുമായി വീഡിയോ കോൾ വഴി സംസാരിച്ചു. മാതാപിതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ച് പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അഡ്വ. റോണി മാത്യു പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കേണ്ട എല്ലാ സഹായവും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന് 20 ലക്ഷം ധനസഹായം നൽകാനും കുടുംബത്തിൽ ഒരാൾക്ക് ആശ്രിത നിയമനം നൽകാനും വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്ങൽ, ഡെന്നീസ് കെ. ആന്റണി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ഐ. മാത്യു, സർഗവേദി സംസ്ഥാന കൺവീനർ ടോം ഇമ്മട്ടി, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജിത്തു ജോർജ്ജ് താഴെക്കാടൻ, പോളി ഡേവിസ്, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് ജോസ് പീച്ചാംപ്പിള്ളിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോബി വട്ടപ്പറമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.സി. ടോമിസ് എന്നിവരും അദ്ദേഹത്തോടോപ്പം ഉണ്ടായിരുന്നു.