tailors-association

പെരിങ്ങോട്ടുകര: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ സമ്മേളനം ആലപ്പാട് ജി.എൽ.പി.എസ് ശതാബ്ദി മന്ദിരം ഹാളിൽ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പീതാംബരൻ ഇയ്യാനി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ഭൈമി സുരേഷ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്ക് സി.ആർ. വിശ്വംഭരനും അവതരിപ്പിച്ചു.

സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ജോയ് അവതരിപ്പിച്ചു. ബീന ജയൻ, അംബിക പ്രകാശൻ, ബിന്ദു രഘു, സി.എ. ജോയ്, കെ.സി. ആന്റു, കെ.ബി. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പീതാംബരൻ ഇയ്യാനി (പ്രസിഡന്റ്), ഷിമ്മി ശിവദാസ് (ട്രഷറർ), സി.ആർ. വിശ്വംഭരൻ (ട്രഷറർ).