പാവറട്ടി: സി.പി.എം വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടുക്കൽ ഹുസൈന്റ അമ്പത് സെന്റ് ഭൂമിയിൽ ആരംഭിച്ച സംയോജിത പച്ചക്കറി കൃഷി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.വി. മനോഹരൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, പി.എ. രമേശൻ, കെ.എ. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, സുനിഷ സുഗതൻ, വാസന്തി ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളരി, പൊട്ടുവെള്ളരി, തക്കാളി, വെണ്ട തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.