വാടാനപ്പിള്ളി: പെൻഷൻ പ്രായം ഉയർത്തരുതെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ദേശീയ സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണൽ പുരസ്‌കാര ജേതാവുമായ കെ.എസ്. ദീപൻ മാസ്റ്ററെയും യോഗത്തിൽ അനുമോദിച്ചു.
കെ.വി. സിജിത്ത് അദ്ധ്യക്ഷനായി. പി.കെ. രാജൻ, സി.എം. നൗഷാദ്, സുബൈദ മുഹമ്മദ്, ഇ.ബി. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ദീപൻ മാസ്റ്റർ, എ.എം. മുൻഷാർ, സുഗന്ദിനി ഗിരി, ജിജു വൈക്കാട്ടിൽ, എ.എ. ജാഫർ മാസ്റ്റർ, പി.എ. ഉമ്മർ, വി.സി. രഘുനന്ദൻ, രാഘനാഥൻ വൈക്കാട്ടിൽ, എ.എ. മുജീബ്, എ.ടി. റഫീഖ് എന്നിവർ സംസാരിച്ചു.