
തൃശൂർ : തേഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2013 സ്‌കീം) പരീക്ഷ, ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2013 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് മാർച്ച് മൂന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടെ മാർച്ച് എട്ട് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
രണ്ടാം വർഷ പോസ്റ്റ്‌ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫസ്റ്റ് ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, സെക്കൻഡ് ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, തേഡ് ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, ഫോർത്ത് ബി-ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം ഒന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബി.എസ്.സി നഴ്‌സിംഗ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.