sadanandan

തൃശൂർ: തൃശൂർ കോ ഓപറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാനും മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിന്റെ വൈസ് ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദനെ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ കൗൺസിൽ യോഗം ആദരിച്ചു.

യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ ഷാൾ അണിയിച്ചു. യൂണിയൻ സെക്രട്ടറി ഡി.രാജേന്ദ്രൻ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ചു, ബോർഡ് അംഗം കെ.വി വിജയൻ, വനിതാസംഘം കേന്ദ്രസമിതി സെക്രാറി അഡ്വ.സംഗീത വിശ്വനാഥൻ, കൗൺസിൽ അംഗങ്ങളായ മോഹൻ കുന്നത്ത്, പി.വി വിശ്വേശ്വരൻ, ഇന്ദിരാദേവി ടീച്ചർ, കെ.എ മനോജ് കുമാർ, മോഹനൻ നെല്ലിപ്പറമ്പിൽ, കെ.കെ ഭഗീരഥൻ, പത്മിനി ഷാജി, കെ.ആർ മോഹനൻ, പി.കെ കേശവൻ, കെ.ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കെ.വി സദാനന്ദൻ മറുപടി പറഞ്ഞു.