പട്ടിക്കാട്: പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ ആധുനികരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യുമന്ത്രി കെ. രാജൻ നിർവഹിച്ചു. എം.എൽ.എയുടെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി വിനിയോഗിച്ചാണ് ഹൈടെക് രീതിയിൽ നിർമ്മിച്ച 6 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വിവിധ അംഗങ്ങളായ രമ്യ രാജേഷ്, കെ.വി. സജു എന്നിവർ സംസാരിച്ചു.