വലപ്പാട്: പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി ചുമതലയേറ്റു. ചെയർപേഴ്‌സനായി സുനിത ബാബു, വൈസ് ചെയർപേഴ്‌സനായി ഷൈലജ ജയലാൽ സത്യപ്രതിജ്ഞ ചെയ്തു. വി.വി. അനിത, ഓമന ശ്രീവത്സൻ, സീന ചന്ദ്രൻ, ഷാനി ഉണ്ണിക്കൃഷ്ണൻ, അനിത സുരേഷ്, സ്മീന ശൈലേഷ്, ബേബി രാജൻ, മണി ഗണേശൻ, ജിജു, ബിന്ദു അനിൽകുമാർ, നസീമ ജബ്ബാർ, ഷീബ സുനിൽകുമാർ, ടി.കെ. ജയന്തി, സുരേഖ സുധീർ, പി.എൽ. ആശ, ഷിന്ന സിബിൻ, സജിനി ചന്ദ്രൻ, പ്രിയ സുനിൽകുമാർ തുടങ്ങിയ മെമ്പർമാരും സത്യപ്രതിജ്ഞ ചെയ്തു.

നിയുക്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ റിട്ടേണിംഗ് ഓഫീസർ ശുഭ നാരായണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ജൂനിയർ സൂപ്രണ്ട് ഷെരിഫ്, സി.പി.എം വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് മാസ്റ്റർ, എടമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി മധുസൂദനൻ, ഏരിയാ കമ്മിറ്റി അംഗം വി.ആർ. ബാബു, സുധീർ പാട്ടാലി, അനിത കാർത്തികേയൻ, തപതി തുടങ്ങിയവരും പങ്കെടുത്തു.