
ചാവക്കാട്: സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട് മുട്ടത്ത് ആയുർവേദ ഫാർമസി ഉടമയുമായിരുന്ന പരേതനായ മുട്ടത്ത് വറുതുണ്ണി മകൻ ജോൺ വൈദ്യർ (102) നിര്യാതനായി. അഞ്ഞൂർ പള്ളി വികാരി ഫ്രാൻസിസ് മുട്ടത്തിന്റെ പിതാവാണ്. ഇന്ന് രാവിലെ 8ന് ചാവക്കാട് ചേറ്റുവ റോഡിലുള്ള അസീസി വില്ലയിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് 4ന് പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ സംസ്‌കാരം നടക്കും. ഭാര്യ: പരേതയായ വാഴപ്പുള്ളി കുരിയാക്കു മേരി. മക്കൾ: റോസിലി, ആനി, മാർഗരറ്റ്. മരുമക്കൾ : പരേതനായ ജോർജ്, ഗബ്രിയേൽ, ജോണി.