yogam
നിർദ്ദിഷ്ട സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗം.

പുതുക്കാട്: നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ പുതുക്കാട് ആരംഭിക്കുന്നതിനുള്ള കരട് ഡി.പി.ആർ മാർച്ച് 16നകം തയ്യാറാക്കി നൽകുന്നതിന് ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൊടകര ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ പി.ആർ. അജയഘോഷിനെ നോഡൽ ഓഫീസറായി നിശ്ചയിച്ചു. ട്രഷറിക്ക് വേണ്ടി നിർദേശിക്കപ്പെട്ട പതിനൊന്നര സെന്റ് സ്ഥലം കൂടി നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷന്റെ സ്ഥലത്തോട് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരാൻ തീരുമാനമായി. നിലവിൽ പുതുക്കാട് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷന് നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, എം.എച്ച്. ഹരീഷ്, ആർ.ഡി.ഒ പി.കെ. രാജ്കുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു