കൊടുങ്ങല്ലൂർ: നഗരസഭയിലെ രണ്ട് സി.ഡി.എസുകളിലും വിജയിച്ച സി.ഡി.എസ് ഭാരവാഹികളുടെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. നഗരസഭാ ടൗൺ ഹാളിൽ ചേർന്ന യോഗം നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ്. കൈസാബ്, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി എന്നിവർ പ്രസംഗിച്ചു.
സി.ഡി.എസ് നമ്പർ ഒന്നിലെ ചെയർപേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീദേവി തിലകൻ, വൈസ് ചെയർപേഴ്‌സൺ ആരിഫ ശങ്കരൻ കുട്ടി, സി.ഡി.എസ് മെമ്പർമാർ എന്നിവർക്ക് റിട്ടേണിംഗ് ഓഫീസർ കെ.വി. ഗോപാലകൃഷ്ണൻ, സത്യവാചകം ചൊല്ലിക്കൊടുത്തു.
സി.ഡി.എസ് നമ്പർ രണ്ടിലെ ചെയർപേഴ്‌സൺ ശാലിനി ദേവി, വൈസ് ചെയർപേഴ്‌സൺ ഷൈല ബാബു, സി.ഡി.എസ് അംഗങ്ങൾ എന്നിവർ റിട്ടേണിംഗ് ഓഫീസർ ഗിരീഷ്‌കുമാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. സി.സി. വിപിൻ ചന്ദ്രൻ, ഷീല രാജ്കമൽ, ടി.പി. പ്രദേഷ്, സി.കെ. രാമനാഥൻ, ഗീത സത്യൻ എന്നിവർ സംസാരിച്ചു.