കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറ്റച്ചടങ്ങും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ലിനി അജയൻ അദ്ധ്യക്ഷയായി. റിട്ടേണിംഗ് ഓഫീസർ ബൈജു ബേബി നിയുക്ത ചെയർപേഴ്‌സനായ ആമിന അൻവറും വൈസ് ചെയർപേഴ്‌സനായ ജാനകി സുജനപാലനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് അധികാരം കൈമാറി. സി.സി. ജയ, സി.കെ. ഗിരിജ, മിനി ഷാജി, മിനി പ്രദീപ്, അയൂബ്, നൗഷാദ് എന്നിവർ സംസാരിച്ചു.