mmmm

കാഞ്ഞാണി: മണലൂർ ഏനാമ്മാവ് സ്റ്റീൽ പാലത്തിലെ വിള്ളൽ വിദഗ്ദ്ധ സമിതി പരിശോധിക്കും. പാലത്തിന്റെ ചില സാങ്കേതിക പോരായ്മകൾ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ വിദഗ്ദ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മണലൂർ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു.

മുൻ എം.പി സി.എൻ. ജയദേവൻ, സുധർമ്മൻ ചിരുകണ്ടത്ത്, ഷാനി അനിൽകുമാർ, എം.ആർ. മോഹനൻ, രാഗേഷ് കണിയാംപറമ്പിൽ, സാജൻമുടവങ്ങാട്ടിൽ, പുഷ്പ വിശ്വംഭരൻ, ആന്റണി എലുവത്തിങ്കൽ, ഷോയ്‌ നാരായണൻ, സുധീർ പൊറ്റേക്കാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷനായി. ഒരു കാരണവശാലും പാലത്തിലൂടെയുള്ള ഇരുചക്രവാഹനയാത്ര നിരോധിക്കാനാകില്ലെന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ ആവശ്യമായ തുക പഞ്ചായത്ത് അനുവദിക്കണമെന്ന് യോഗം ആവശ്യപെട്ടു.