തളിക്കുളം: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഷീജ രാമചന്ദ്രൻ ചെയർപേഴ്‌സൺ, മീന രമണൻ വൈസ് ചെയർപേഴ്‌സൺ എന്നിവർ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റ് സജിത പി.ഐ സംബന്ധിച്ചു.
വാടാനപ്പിള്ളി: പഞ്ചായത്തിൽ പുതിയ സി.ഡി.എസ് ഭരണസമിതി നിലവിൽ വന്നു.
18 അംഗ ഭരണസമിതി വരണാധികാരിക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചെയർപേഴ്‌സനായി ബീന ഷെല്ലിയും വൈസ് ചെയർപേഴ്‌സനായി അസീബ പി.എയും ചുമതലയേറ്റു.
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹേമ പ്രേമൻ അദ്ധ്യക്ഷനായി. ചെയർപേഴ്‌സനായി ചുമതലയേറ്റ കമലം ശ്രീകുമാർ, വൈസ് ചെയർപേഴ്‌സനായി രാജി രഞ്ചൻ എന്നിവരാണ് ചുമതലയേറ്റത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, നികിത പി. രാധാകൃഷ്ണൻ, സി.എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.