കയ്പമംഗലം: പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വർക്ക് ഷെഡിന് ശിലയിട്ടു. പതിനേഴാം വാർഡിലെ അക്ഷയ ഗ്രൂപ്പിന് കയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റിന് വേണ്ടിയാണ് ഷെഡ് നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി തറക്കല്ലിടൽ കർമം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സാബു ജോർജ്, പ്രജീന റഫീഖ്, പി.എ. ഷാജഹാൻ, ആംബ്രോസ്, രവി പനയ്ക്കൽ, സോണിയ, ശരണ്യ, സജിലി എന്നിവർ സന്നിഹിതരായി.