തൃശൂർ: കൊവിഡ് മൂലം പ്രതിസന്ധിയിലായ കൈത്തറി, ഖാദി മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ജീവനക്കാർക്കു വേണ്ടി ഇന്ന് രാവിലെ 10 മുതൽ ഖാദി വസ്ത്ര വിപണന മേള സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള ജില്ലാ രജിസ്‌ട്രേഷൻ കാര്യാലയ സമുച്ചയത്തിൽ ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്.