കൊരട്ടി: ചിറങ്ങര നീരോലി പാടശേഖരത്തിലെ തണ്ണീർത്തടം നികത്തിലിനെതിരെ കെ.എസ്.കെ.ടി.യു രംഗത്തെത്തി. മണ്ണടി നടക്കുന്ന സ്ഥലത്തേയ്ക്ക് പ്രവർത്തകർ മാർച്ച് നടത്തി. തുടർന്ന് പാടത്ത് കൊടി നാട്ടുകയും ചെയ്തു. പിന്നീട് നടന്ന പ്രതിഷേധ യോഗം കെ.എസ്.കെ.ടി.യു ചാലക്കുടി ഏരിയാ സെക്രട്ടറി സി.കെ. ശശി ഉദ്ഘാടനം ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.കെ. രാജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, എ.എ. ബിജു, പി.എ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ചില ഉദ്യോഗസ്ഥരുടെ ഒത്തായശയോടെയാണ് നാലേക്കറോളം വരുന്ന തണ്ണീർത്തടം നികത്തൽ നടക്കുന്നതെന്ന് ഏരിയാ സെക്രട്ടറി സി.കെ. ശശി പറഞ്ഞു. തണ്ണീർത്തടത്തിൽ എത്തിച്ച മണ്ണ് മുഴുവൻ നീക്കം ചെയ്യുന്നത് വരെ സമരം തുടരുമെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കി.