 
പീച്ചി കെ.എഫ്.ആർ.ഐയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ശാസ്ത്രവാരം മുൻമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പീച്ചി: അറിവും വൈജ്ഞാനിക മേഖലയും ജനങ്ങളെ കൂടുതൽ മാനവികയിലേയ്ക്കാണ് ഉയർത്തുകയെന്നിരുന്നാലും ഇപ്പോൾ മറിച്ചാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുൻമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പീച്ചി കെ.എഫ്.ആർ.ഐയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ശാസ്ത്രവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് കൂടുന്നതിനനുസരിച്ച് നമ്മുടെ മാനവികതയും മനുഷ്യത്വവും കുറഞ്ഞു വരുന്ന കാര്യം ശാസ്ത്രീയമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ അടിസ്ഥാനം യുക്തിയാണ്. യുക്തിപൂർവം ചിന്താശേഷി കൈവരിക്കുന്നതിൽ പുതിയ സമൂഹം കൂടുതൽ പരിശ്രമങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി നേവൽ ഡയറക്ടർ എസ്. വിജയൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ശ്യാംവിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ടി.വി. സജീവ്, റിസർച്ച് കോ-ഓർഡിനേറ്റർ ഡോ. വി. അനിത എന്നിവരും സംസാരിച്ചു. വാഴ ഗവേഷണ കേന്ദ്രം, ഔഷധി, സംസ്ഥാന ഔഷധ സസ്യബോർഡ്, ഐ.ആർ.ടി.സി, വൈദ്യരത്‌നം, ജൂബിലിമിഷൻ ഹോസ്പിറ്റൽ, കെ.എഫ്.ആർ.ഐ തുടങ്ങിയവയുടെ സാന്നിധ്യവുണ്ട്. ആദ്യ ദിനം മൂന്നുറോളം വിദ്യാർത്ഥികൾ മേള സന്ദർശിച്ചു. കെ.എഫ്.ആർ.ഐ, ഡി.സി ബുക്‌സ്, കില, ശാസ്ത്ര സാഹിത്യ പരിഷത്ത്, തുടങ്ങിയ പ്രസാധകരുടെ നേതൃത്വത്തിൽ പുസ്തകോത്സവും വിവിധ ശാസ്ത്ര പ്രഭാഷണങ്ങളും നടക്കും വരുംദിവസങ്ങിൽ നടക്കും.