കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജിൽ റൂസാ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ മലയാള ഗവേഷണ കേന്ദ്രം, സെമിനാർ ഹാൾ, സെൻട്രൽ കമ്പ്യൂട്ടർ ലാബ് എന്നിവയടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 28ന് 2.30ന് നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. പരിപാടിയുടെ വിജയത്തിനായി നടത്തിയ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ഇ.എ. നെസി അദ്ധ്യക്ഷയായി. സ്വാഗതം സംഘം ഭാരവാഹികളായി പ്രിൻസിപ്പൽ ഡോ. ഇ.എ. നെസി (ചെയർപേഴ്‌സൺ), വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.