dyfi

മേലൂർ പാലാട്ടിക്കുണ്ടിൽ നടക്കുന്ന പാടം നികത്തലിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു.

മേലൂർ: പാലാട്ടിക്കുണ്ട് കൊട്ടിൽപ്പാടം മണ്ണിട്ട് നികത്തുന്ന പ്രവൃത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. സൗത്ത് മേഖാല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടത്തേയ്ക്ക് മാർച്ച് നടത്തിയാണ് മണ്ണടി തടഞ്ഞത്. തുടർന്ന് സ്ഥലത്ത് കൊടി നാട്ടുകയും ചെയ്തു. മണ്ണിട്ട് നികത്തുന്നത് തടഞ്ഞുകൊണ്ട് കൊടി നാട്ടി. കോൺഗ്രസ് നേതാവാണ് പാടം നികത്തുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. സമരം ബ്ലോക്ക് കമ്മിറ്റിയംഗം പി.ആർ. രതീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.പി. സായൂജ്, സെക്രട്ടറി സി.എസ്. സനോബി, ട്രഷറർ എം.ഡി. ഡിറ്റോ തുടങ്ങിയവർ സംസാരിച്ചു.