കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിക്ക് ബി.ജെ.പി അംഗങ്ങൾ വോട്ട് ചെയ്തതായി യൂത്ത് കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐ അംഗം തത്‌സ്ഥാനം രാജിവയ്ക്കണമെന്നും, സ്ഥലം എം.എൽ.എ കുടുംബശ്രീ പ്രവർത്തകരോട് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ഷാഹിദ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എസ്. ലിൻസി, വി.എം. ബൈജു, എം.ജി. അനിൽകുമാർ, ടി.എം. ഷാഫി, റഷീദ് പടിയത്ത് എന്നിവർ സംസാരിച്ചു.