1
വീ​ക്ഷ​ണം​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​സാ​ഞ്ചി​ ​ലാ​ലി​ന്റെ​ ​കൈ​ ​പി​ടി​ച്ച് ​തി​രി​ക്കു​ന്ന​ ​പൊ​ലീസ് ഉദ്യോഗസ്ഥർ.

തൃശൂർ: പോസ്റ്റ് ഓഫീസ് റോഡിൽ വൺവേ തെറ്റിച്ചതിനെചൊല്ലി പാെലീസ് അതിക്രമം ചിത്രീകരിക്കുന്നതിനിടെ വീക്ഷണം ഫോട്ടോഗ്രാഫർ ശാഞ്ച്‌ലാലിനെ പൊലീസ് കൈയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വൺവേ ആണെന്നറിയാതെ പോസ്റ്റ് ഓഫീസ് റോഡ് വഴി വന്ന വടക്കേക്കാട് സ്വദേശിയായ യുവാവും പൊലീസും തമ്മിൽ തർക്കം നടന്നു. എൽ.ഡി.എഫ് കൗൺസിലർമാരായ എം. സുകുമാരൻ, ബീന മുരളി എന്നിവരും നാട്ടുകാരും യുവാവിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ പിഴ ഈടാക്കാതെ വിട്ടയക്കാൻ തീരുമാനിച്ചു.

അതിനിടെ ട്രാഫിക് എസ്.ഐ സ്ഥലത്തെത്തി. എസ്.ഐക്കൊപ്പമുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.എ. ഷിഹാബ് ആണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. യുവാവിനോട് തട്ടിക്കയറിയ പൊലീസ് ഉദ്യോഗസ്ഥൻ തർക്കം നടക്കുന്നതറിഞ്ഞെത്തിയ നാട്ടുകാരോട് തട്ടിക്കയറി. തുടർന്ന് വൺവേ തെറ്റിച്ച് വന്ന യുവാവിന്റെ വാഹനത്തിൽ പിഴ എഴുതി ഒട്ടിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. നാട്ടുകാർ ഇത് എതിർത്തെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ എടുത്തു. തുടർന്ന് യുവാവിന്റെ വീഡിയോ എടുക്കാൻ തുടങ്ങി. ഈ രംഗം വീക്ഷണം ഫോട്ടോഗ്രാഫർ ശാഞ്ച്‌ലാൽ ചിത്രീകരിക്കവേ ശാഞ്ച്‌ലാലിന്റെ മുഖത്തേക്ക് കാമറ ഫോക്കസ് ചെയ്ത് അരമിനിറ്റോളം നിന്നു.

ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ട ശാഞ്ച്‌ലാലിനോട് പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യവാക്കുകൾ പറഞ്ഞു. ഇത് ചോദ്യം ചെയ്ത ശാഞ്ച്‌ലാലിനെ ഷിഹാബ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. ശാഞ്ച്‌ലാലിന് നേരെ പാഞ്ഞെടുത്ത് കഴുത്തിന് പിടിച്ചു. പൊലീസും നാട്ടുകാരും ചേർന്നാണ് ഷിഹാബിനെ പിന്തിരിപ്പിച്ചത്. നാട്ടുകാർ എതിരായതോടെ പൊലീസ് വേഗം സ്ഥലം വിട്ടു. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ശാഞ്ച്‌ലാൽ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.