medi

മുളങ്കുന്നത്തുകാവ് കേരള ആരോഗ്യ സർവകലാശാല ഓഫീസിന് മുൻവശത്തു നടന്ന പ്രതിഷേധ സംഗമം കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് എൻ.എസ്. ഗ്രീഷ്മ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കേരളത്തിലെ വിവിധ സർവകലാശാലകളിലെ ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നും നൽകണമെന്ന സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ജീവനക്കാർ ശമ്പളത്തിന്റെ 25 % തുക പെൻഷൻ ഫണ്ടിന് വേണ്ടി മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഒരിക്കലും നീതീകരിക്കാനാവുന്നതല്ല. സർക്കാർ ഉത്തരവ് പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാഫ് ഓർഗനൈസേഷൻ അറിയിച്ചു. മുളങ്കുന്നത്തുകാവ് കേരള ആരോഗ്യ സർവകലാശാല ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമം കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് എൻ.എസ്. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.ആർ. രാജേഷ് അദ്ധ്യക്ഷനായി. ട്രഷറർ നിതിൻ.ടി.ആർ, അശ്വതി.കെ.എസ്, സുമിത്ര.ഒ.എസ്, മുർഷിദ്.പി, സി.വി. അരുൺ, സ്മിത ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.