
ഗുരുവായൂർ: പള്ളിവേട്ട ചടങ്ങിനിടെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് ആനപ്പുറത്തു നിന്നു താഴെ വീണു. തുടർന്ന് ശുദ്ധി കർമ്മങ്ങൾ വേണ്ടി വന്നതിനാൽ ചടങ്ങുകൾ ഒരു മണിക്കൂറോളം വൈകി. ശ്രീഭൂതബലിക്ക് എഴുന്നള്ളിക്കാനായി ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് കയറ്റിയപ്പോഴാണ് കീഴ്ശാന്തിയുടെ കൈയിൽ നിന്നു നിലത്തുവീണത്. തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറിയപ്പോൾ ആന മൂത്രം ഒഴിക്കാൻ തുടങ്ങി. ദീപാരാധനയ്ക്ക് എഴുന്നള്ളിക്കാൻ തയ്യാറാക്കി വച്ചിരുന്ന സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ മൂത്രം വീഴാതിരിക്കാൻ പാപ്പാൻ പിറകോട്ട് നീക്കുന്നതിനിടെ ആന കുതറിയതാണ് പ്രശ്നമായത്. വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.