1

വടക്കാഞ്ചേരി : ഭർത്താവ് ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടിലെ പാലിശ്ശേരി തറവാട്ടിൽ ഭരതന്റെ ചിതയ്ക്കകിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെ.പി.എ.സി.ലളിതയുടെ അവസാനത്തെ ആഗ്രഹം. എന്നാൽ ആ ഭൂമി വിറ്റിരുന്നു.

രോഗം മൂർച്ഛിച്ച് എറണാകുളത്തുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകും മുമ്പേ അറിയിച്ചിരുന്നത് എന്നെ മരണ ശേഷം എങ്കക്കാട്ടെ ലളിത നിർമ്മിച്ച പാലിശ്ശേരിയിലെ ഓർമ്മ എന്ന വീട്ടിലെ പറമ്പിൽ അടക്കം ചെയ്യണമെന്നാണ്. മകൻ സിദ്ധാർത്ഥൻ അക്കാര്യം സമ്മതിക്കുകയും ചെയ്തു.

ഉത്രാളിക്കാവ് പൂരത്തിന്റെ എങ്കക്കാട്ട് വിഭാഗത്തിന്റെ രക്ഷാധികാരിയായിരുന്നു കെ.പി.എ.സി ലളിത, എല്ലാ കൊല്ലവും പൂരത്തിന്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ലളിതയുടെ സാന്നിദ്ധ്യം ഇന്നലെ നടന്ന പറ പുറപ്പാടിൽ ഉണ്ടായില്ല. വടക്കാഞ്ചേരിയുടെ മരുമകളായിരുന്ന കെ.പി.എ.സി.ലളിതയുടെ വിയോഗം ഞെട്ടലോടെയാണ് വടക്കാഞ്ചേരിക്കാർ അറിയുന്നത്.