amba
ചേർപ്പ് ഊരകം റോഡിൽ പെരുങ്കുളം തോട്ടിൽ അഴകായി നിൽക്കുന്ന ആമ്പലുകൾ.

ചേർപ്പ്: കുംഭമാസ ചൂടിൽ അഴക് വിടർത്തി നിൽക്കുന്ന ആമ്പലുകൾ കാഴ്ചയുടെ വസന്തം തീർക്കുന്നു. ചേർപ്പ് ഊരകം റോഡിൽ കോനിക്കര ഇറക്കത്തിന് സമീപം പെരുങ്കുളത്തെ ഒഴിഞ്ഞ് കിടക്കുന്ന തോട്ടിലിലാണ് ആകർഷകമായ റോസ് നിറത്തിലുള്ള ആമ്പലുകൾ വിരിഞ്ഞിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്. പതിവ് തെറ്റിക്കാതെ രണ്ട് വർഷമായി പെരുങ്കുളം തോട്ടിൽ ആമ്പൽ വിരിയുന്നുണ്ടെന്ന് പ്രദേശവാസിയായ കൃഷ്ണൻ പറഞ്ഞു. നേരം പുലരുമ്പോൾ വിരിയുന്ന ആമ്പലുകൾ ഉച്ചയോടെ വാടുമെന്നും, വേനൽക്കാലം കഴിയുംവരെ ഇവ തോട്ടിൽ സമൃദ്ധമായി കാണുമെന്നും സമീപവാസികൾ പറഞ്ഞു.