transformerഅപകട ഭീഷണി ഉയർത്തി പാതയോരത്ത് നിൽക്കുന്ന ട്രാൻസ്‌ഫോർമർ.

സുരക്ഷാ വലയമില്ലാതെ പാതയോരത്തെ ട്രാൻസ്‌ഫോർമർ

കൊടുങ്ങല്ലൂർ: പാതയോരത്ത് സുരക്ഷാ വേലിയില്ലാതെ തുറന്നു കിടക്കുന്ന ട്രാൻസ്‌ഫോർമർ വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ദേശീയ പാത 66 കടന്നുപോകുന്ന കീഴ്ത്തളി ബിഷപ്പ് ഹൗസ് റോഡിനോട് ചേർന്ന പാതയോരത്താണ് ഏറെ പഴക്കമുള്ള ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നത്. ട്രാൻസ്‌ഫോർമറിൽ നിന്നും ഇടയ്ക്കിടെ തീപ്പൊരി ചിതറുന്നത് പ്രദേശവാസികളെ ഭീതിപ്പെടുത്തുന്നുണ്ട്.

പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളിലേക്ക് വൈദ്യുതി വിതരണം നടക്കുന്നത് ഈ ട്രാൻസ്‌ഫോമറിൽ നിന്നാണ്. ഇതിനു താഴെ കാന ഇടിഞ്ഞ് മണ്ണ് പോയതും, ട്രാൻസ്‌ഫോർമർ വേലി കെട്ടി സംരക്ഷിക്കാത്തതും, ട്രാൻസ്‌ഫോമർറിൽ നിന്നും ഓയിൽ ഒലിച്ചിറങ്ങി കെട്ടി കിടക്കുന്നതും അപകടം വിളിച്ചുവരുത്തുന്നതാണ്. നാളുകളായി ട്രാൻസ്‌ഫോർമറിന് ഇതേ അവസ്ഥയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാ‌ർ പറഞ്ഞു.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ കടന്നുപോകുന്ന പാതയാണിത്. റോഡിനോട് ചേർന്നു നിക്കുന്ന ട്രാൻസ്‌ഫോമർമറിന് സമീപം കച്ചവട സ്ഥാപനങ്ങൾ അടക്കമുള്ളവ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടേക്ക് എത്തിച്ചേരുന്ന വാഹനങ്ങൾക്ക് ട്രാൻസ്‌ഫോമർറിന്റെ അവസ്ഥമൂലം അവശ്യമായ പാർക്കിംഗ് സൗകര്യം ലഭിക്കാത്ത സ്ഥിതിയാണ്. അധികൃതർ എത്രയും വേഗം വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.