vitharanamനഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം എം.യു. ഷിനിജ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. നഗരസഭയിലെ 44 വാർഡുകളിലായി 102 കട്ടിലുകളാണ് നൽകിയത്. 5.40 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവായത്. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ചെയർപേഴ്‌സൺ എം.യു. ഷിനിജ വിതരണോദ്ഘാടനം നിർവഹിച്ചു. ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, വി.എം. ജോണി, എസ്. സനിൽ, വി.വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.