ulsavamതിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടന്ന ആനയോട്ടം.

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ആനയോട്ടത്തോടെ തുടക്കമായി. ഇന്നലെ വൈകിട്ട് നാലോടെ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച ആനയോട്ടം ക്ഷേത്രം മൂന്നു പ്രാവശ്യം വലം വച്ച് കിഴക്കെ നടയിൽ അവസാനിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഗോവിന്ദൻ എന്ന ആനയാണ് ചടങ്ങിൽ പങ്കെടുത്തത്. രാത്രി 8ന് ക്ഷേത്രം തന്ത്രി കുന്നത്ത് പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറി. മേൽശാന്തി സുരേഷ് എമ്പ്രാന്തിരി, കീഴ്ശാന്തിമാരായ ടി.പി. നാരായണൻ നമ്പൂതിരി, ശ്രീനിവാസൻ എമ്പ്രാന്തിരി എന്നിവർ നേതൃത്വം നൽകി.