എടമുട്ടം: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ കെ.ജി വിഭാഗം പുതിയ ഓഫീസ് എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജന. സെക്രട്ടറി എം.എസ്. പ്രദീപ്, ഭാരവാഹികളായ ടി.എസ്. വിജയരാഘവൻ, ടി.കെ. രാജീവൻ, പി.ടി. സുരേഷ് ബാബു, രാജ്കുമാർ കരുവത്തിൽ, അഡ്മിനിസ്‌ട്രേറ്റർ പി.വി. സുദീപ്കുമാർ, പ്രിൻസിപ്പൽ യാമിനി ദിലീപ്, റൂബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. യു.കെ.ജി പ്രവേശനോത്സവവും നടന്നു. പ്രധാന സ്‌കൂളിനോട് ചേർന്ന് പുതുതായി പണികഴിപ്പിച്ച വിശാലമായ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക.